പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്‍ഡിഎഫ് തീരുമാനം

single-img
9 January 2012

പിറവം: പിറവം ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എല്‍ഡിഎഫ് തീരുമാനം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

ഏപ്രില്‍ 30 നകം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ മനപ്പൂര്‍വം ശ്രമിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും യോഗം വിലയിരുത്തി. കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.