പ്രശസ്ത തെലുങ്ക് നടന്‍ ബാലകൃഷ്ണ രാഷ്ട്രീയത്തിലേക്ക്

single-img
8 January 2012

വിജയവാഡ: തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍.ടി. രാമറാവുവിന്റെ മകനും ചന്ദ്രബാബു നായിഡുവിന്റെ അടുത്തബന്ധുവുമായ നടന്‍ ബാലകൃഷ്ണ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബാലകൃഷ്ണ പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് താന്‍ സജീവ രാഷ്ട്രീയില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതു മണ്ടലത്തില്‍ മത്സരിക്കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പതിറ്റാണ്ടുകളായി തെലുങ്ക് ചലച്ചിത്രമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണ, എന്‍.ടി.ആറിന്റെ കാലത്തും പിന്നീട് നായിഡു നേതൃസ്ഥാനത്തെത്തിയ ശേഷവും പാര്‍ട്ടിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയിട്ടുണ്ട്. ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ ‘ശ്രീരാമരാജ്യം’ വന്‍ഹിറ്റായിരുന്നു. ടിഡിപിയുടെ രാജ്യസഭാംഗം എന്‍.ഹരികൃഷ്ണയുടെ സഹോദരനാണ് ബാലകൃഷ്ണ.