ഡെന്റല്‍ വിദ്യാര്‍ഥികളുടെ സമരം ആറു ദിവസം പിന്നിട്ടു

കോഴിക്കോട്: ഡെന്റല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം ആറു ദിവസവും പിന്നിട്ടു.വായ്മൂടി കെട്ടിയാണ് ഇന്നലെ സമരം നടന്നത്.
സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.തിരുവനന്തപുരം,കോട്ടയം ,കോഴിക്കോട് സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലെ പിജി,യുജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരും സീനിയര്‍ റസിഡന്റുമാരും നടത്തുന്ന സമരം കോളജുകളുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും ബാധിച്ചിട്ടുണ്ട്. ഡെന്റല്‍ പി.ജി വിദ്യാര്‍ഥികളും സീനിയര്‍ റസിഡന്റ്സിന്റേയും സ്റ്റൈപ്പന്റ് മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളുടേതിന് തുല്യമായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരം കാരണം ശസ്ത്രക്രിയ, കമ്പിയിടല്‍, പല്ല് ക്ലീന്‍ ചെയ്യല്‍ തുടങ്ങി മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത് തീയതി കിട്ടി എത്തുന്ന പാവങ്ങളെയാണ് സമരം പ്രതികൂലമായി ബാധിക്കുന്നത്. 54 പി.ജി വിദ്യാര്‍ഥികളും 33 ഹൗസ് സര്ജന്മാരുമാണ് കോഴിക്കോട് ഡെന്റല്‍ കോളജിലുള്ളത്.