സര്‍ദാരിക്ക് എതിരേയുള്ള ഹര്‍ജി മൂന്നംഗ ബെഞ്ചിന്

single-img
5 January 2012

ലാഹോര്‍: രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്ന നിബന്ധന പാലിക്കാത്ത പാക് പ്രസിഡന്റ് സര്‍ദാരിക്ക് എതിരേ സമര്‍പ്പിച്ച ഹര്‍ജി ലാഹോര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണയ്ക്കായി മൂന്നംഗ ബെഞ്ചിന് ചീഫ് ജസ്റ്റീസ് ഷേഖ് അസ്മത് സയിദ് രൂപം നല്‍കി.

കോടതി ഉത്തരവുകള്‍ പാലിക്കാതിരിക്കുകയും ഭരണഘടന അട്ടിമറിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രധാനമന്ത്രി ഗീലാനിക്കെതിരേയുള്ള കേസും ഇതേ ബെഞ്ച് വിചാരണ ചെയ്യുന്നതാണ്.