മുല്ലപ്പെരിയാര്‍, കൊച്ചി മെട്രോ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമെന്ന് വി.എസ്

single-img
5 January 2012

തൃശൂര്‍: മുല്ലപ്പെരിയാര്‍, കൊച്ചി മെട്രോ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇത് കേരളത്തിന് ദോഷം ചെയ്യുമെന്നും വി.എസ് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടില്‍ സംയുക്ത നിയന്ത്രണം നടപ്പാക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതിപക്ഷവുമായി യാതൊരു കൂടിയാലോചനയ്ക്കും മുതിര്‍ന്നില്ലെന്നും തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്നും വി.എസ് പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനാണ് സര്‍ക്കാര്‍ സാങ്കേതിക കാര്യങ്ങള്‍ പറയുന്നതെന്നും വി.എസ് പറഞ്ഞു.