ഇടുക്കിയില്‍ നേരിയ ഭൂചലനം

4 January 2012
കുളമാവ്: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.32 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 1.8 രേഖപ്പെടുത്തിയ താരതമ്യേന ദുര്‍ബലമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. കുളമാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.