2011 കടന്നുപോകുമ്പോള്‍

single-img
31 December 2011

സംഭവബഹുലമായ ഒരു വര്‍ഷത്തിന്റെ കാലം കഴിയുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകളുമായി പുതിയൊരു വര്‍ഷം പിറക്കുന്നു. കാലാകാലങ്ങളായി സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വാര്‍ഷങ്ങള്‍ പിറകിലേക്കോടി മറയുമ്പോള്‍ ബാക്കിവയ്ക്കുന്ന ചില ഓര്‍മ്മകള്‍… ചിലര്‍ക്ക് ഓര്‍മ്മയുടെ മാധുര്യവും മറ്റു ചിലര്‍ക്ക് മറവിയുടെ കയ്പുനീരും സമ്മനിക്കുമ്പോള്‍ അതിന്റെയെല്ലാം നിദാനമായ കാലത്തെ നാം ദൈവമെന്നു വിളിക്കുന്നു. 2011 പോകുമ്പോള്‍ പതിവുപോലെ ചില ഓര്‍മ്മകളും ഇവിടെ ബാക്കിവച്ചിരിക്കുന്നു.