ലോക്പാല്‍: തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു

single-img
30 December 2011

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെ പിന്തുണച്ച സംഭവത്തില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. ബില്ലിനെ പിന്തുണച്ചതിനെത്തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജിക്കും മറ്റൊരു എംപിയായ സുദീപ് ബന്ദോപാധ്യായയ്ക്കും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാണ്‍ ബാനര്‍ജിയുടെ രാജി.

ലോക്പാല്‍ ബില്ല് അവതരിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജിയുമായി ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇരുവരും ബില്ലിനെ അനുകൂലിച്ചത്. സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണമെന്ന ബില്ലിലെ നിര്‍ദേശത്തിനെതിരെ തൃണമൂല്‍ ശക്തമായി രംഗത്തുവന്നപ്പോഴാണ് തൃണമൂല്‍ എംപിമാര്‍ തന്നെ ബില്ലിനെ അനുകൂലിച്ചത്.