പത്തനാപുരം പ്രസംഗം: പി.സി. ജോര്‍ജിനെതിരേ നടപടിക്ക് നിര്‍ദേശം നല്കി

28 December 2011
ന്യൂഡല്‍ഹി: വിവാദമായ പത്തനാപുരം പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍. ദേശീയ വനിതാ കമ്മീഷന് നല്കിയ മറുപടിയിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭയിലെ വനിതാ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥയ്ക്കെതിരേ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളായിരുന്നു വിവാദമായിരുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതായിട്ടാണ് കളക്ടറുടെ മറുപടി.