മുല്ലപ്പെരിയാര്‍:; ചപ്പാത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക്

27 December 2011
കട്ടപ്പന: മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്മാന് പ്രഫ. സി.പി. റോയിയെ സ്ഥാനത്തുനിന്നു നീക്കിയെങ്കിലും സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നവരുടെ എണ്ണത്തില്‍ മാറ്റമില്ല. പുതിയ ഡാം, പുതിയ കരാര്‍ എന്ന മുദ്രാവാക്യവുമായി നടക്കുന്ന സമരം 1831 ദിവസത്തിലേക്ക് കടന്നു.
ഇതിനിടയില്‍ സമരസമിതി ചെയര്‍മാനായിരുന്ന സി.പി. റോയി പുതിയ ഡാം എന്ന നിലപാടില്‍നിന്നും പിന്മാറിയതോടെ സമരസമിതിക്കിടയില് ഭിന്നത രൂപപ്പെട്ടിരുന്നെങ്കിലും പ്രശ്നം സമരത്തെ ബാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്നലെയും നിരവധിയാളുകള്‍ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.