ഏഴംഗ കുടുംബം സ്വയം വെടിയുതിർത്തു മരിച്ചു

single-img
26 December 2011

ടെക്‌സസ്(യുഎസ്): ക്രിസ്മസ് ദിവസമായ ഇന്നലെ യുഎസില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ പരസ്പരം വെടിയുതിര്‍ത്തു മരിച്ചു.ടെക്‌സസ്, ഗേപ്പ് വൈനിലെ ഫ്‌ളാറ്റിലാണു മൂന്നു പുരുഷന്മാരുടെയുംനാലു സ്ത്രീകളുടെയും ജഡങ്ങള്‍  നിലയില്‍ കണ്ടെത്തിയത്.ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവരാണിവരെന്നു പൊലീസ്. ഇവര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം. അതേസമയം കൂട്ടക്കൊലയ്ക്കുള്ള സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.

മൃതദ്ദേഹങ്ങളുടെ അടുത്തുനിന്ന് രണ്ടു റിവോര്‍വറുകൾ കണ്ടെത്തിയിട്ടുണ്ട്. വീട് അലങ്കരിച്ച നിലയിലാണ്. ക്രിസ്മസ് ആഘോഷത്തിനിടെയാണ് വെടിവയ്പ് നടന്നതെന്ന് കരുതുന്നു. ഒഴിവു ദിനമായതിനാല്‍ സമീപത്തുള്ള ഫ്ലറ്റുകളിൽ താമസക്കാര്‍ ഉണ്ടായിരുന്നില്ല.സഹായം അഭ്യര്‍ഥിച്ച് രാവിലെ 11.30 ഓടെ 911 ലേക്കുവന്ന ഒരു ഫോണ്‍കോളിന്റെ ചുവടിപിടിച്ചാണ് പോലീസ് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് ഗ്രേപ്‌വൈന്‍ പോലീസ് റോബര്‍ട്ട് എബെര്‍ലിംഗ് അറിയിച്ചു.