മെല്‍ബണ്‍ ടെസ്റ്റ്: ഗംഭീറും സേവാഗും പുറത്ത്

single-img
26 December 2011

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സേവാഗിന്റെയും ഗംഭീറിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ഗംഭീര്‍ (3) ആദ്യം തന്നെ പുറത്തായെങ്കിലും 67 റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് സേവാഗ് കളം വിട്ടത്.

ദ്രാവിഡും സച്ചിനുമാണ് ക്രീസില്‍. ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലായിരുന്ന ഇന്ത്യ 32 ഓവറുകള്‍ പിന്നിടുമ്പോള്‍ സ്‌കോര്‍ 110 റണ്‍സായി ഉയര്‍ത്തിയിട്ടുണ്ട്. 333 റണ്‍സായിരുന്നു ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍.