അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

single-img
26 December 2011

മുംബൈ: ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഉപവാസമാരംഭിക്കാനിരിക്കുന്ന അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാവിലെ ജൂഹുവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ യാത്രാമധ്യേയാണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. സമദ സൈനിക് ദെല്‍ പ്രവര്‍ത്തകരായിരുന്നു പ്രതിഷേധം നടത്തിയത്. ഹസാരെയ്‌ക്കെതിരേയും ഹസാരെ സംഘത്തിനെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.