അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

single-img
25 December 2011

കാബൂള്‍: അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ ഒരു പാര്‍ലമെന്റ് അംഗവും ഉണ്‌ടെന്നാണ് വിവരം. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ചാവേര്‍ കടന്നെത്തി സ്‌ഫോടനം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം അഫ്ഗാന്‍ പൗരന്‍മാരാണ്.