സിനി ജോസിന് ഒളിംപിക്‌സ് നഷ്ടമാവും

single-img
23 December 2011

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മലയാളി താരം സിനി ജോസിന് അടുത്തവര്‍ഷത്തെ ലണ്ടന്‍ ഒളിംപിക്‌സ് നഷ്ടമാവും. അടുത്തവര്‍ഷം ജൂലൈ രണ്ടിനാണ് ഒളിംപിക്‌സിന് യോഗ്യത നേടേണ്ട അവസാന തീയതി. എന്നാല്‍ ജൂലൈ ആറിനാണ് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി ഏര്‍പ്പെടുത്തിയ സിനിയുടെ വിലക്ക് തീരുന്നത്.

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള അഞ്ചു കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സിനിജോസിനെക്കൂടാതെ മലയാളി താരമായ ടിയാന മേരി തോമസ്, മധ്യദൂര ഓട്ടക്കാരി മന്‍ദീപ് കൗര്‍, ജുവാന മൂര്‍മൂ, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവരെയാണ് വിലക്കിയത്. ഇവര്‍ക്കു പുറമെ മലയാളി ലോംഗ് ജംപ് താരം എം.ഹരികൃഷ്ണനെ രണ്ടു വര്‍ഷത്തേക്കും വിലക്കിയിരുന്നു.