ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപം: പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രണാബ്

23 December 2011
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. സര്‍ക്കാരിന്റെ പരിഗണനയിലുളള വിഷയങ്ങളില്‍ ഇപ്പോഴും ഇത് മുന്‍പന്തിയിലാണെന്ന് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. വ്യാപകമായി ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം സര്‍ക്കാര്‍ തല്ക്കാലം മരവിപ്പിക്കുകയായിരുന്നു. അഭിപ്രായ ഐക്യമുണ്ടായശേഷമേ തീരുമാനം നടപ്പാക്കുവെന്നും പ്രണാബ് മുഖര്‍ജി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയിരുന്നു.