മുല്ലപ്പെരിയാര്‍ നിലപാട് കേരളീയ സംസ്കാരത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം കൈക്കൊണ്ട നിലപാട് കേരളീയ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നമ്മുടെ സുരക്ഷയ്ക്കൊപ്പം തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് വെള്ളം ലഭിക്കേണ്ടതിന്റെ അനിവാര്യതയും നമ്മള് ഊന്നിപ്പറയുകയാണ്. ഈ സൗഹാര്‍ദ്ദ മനസ്ഥിതിയാണ് കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ദര്‍ശ സമീക്ഷയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ ഒരുമയുടെ സംസ്ക്കാരം നല്‍കിയതില്‍ ശ്രീനാരണായ ഗുരുവിന്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി സ്മരിച്ചു. ഈ സൗഹാര്‍ദ്ദത്തിന് ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
എക്സൈസ് മന്ത്രി കെ ബാബു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി കണയന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് മഹാരാജ ശിവാനന്ദന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, സ്വാമി ധര്‍മ ചൈതന്യ, കെ.പി. ശിവദാസ്, പി.പി. രാജന്, വടയാര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.