ശിവകാശിയില്‍ കോടികളുടെ പടക്കം കെട്ടികിടക്കുന്നു

single-img
22 December 2011

ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ പൊട്ടേണ്ട പടക്കങ്ങള്‍ ശിവകാശിയില്‍ ചീറ്റിപ്പോകും. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ പടക്കം വിറ്റഴിക്കുന്ന കേരള കമ്പോളം മുന്നില്‍കണ്ട് കോടിക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് തമിഴ്‌നാട്ടില്‍ തയാറാക്കിയിരുന്നത്.

തമിഴ്‌നാടിന്റെ കേരള ഉപരോധത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍നിന്നും പടക്കങ്ങള്‍ കേരളത്തിലെത്തിയിട്ടില്ല. വന്‍കിട മൊത്തവ്യാപാരക്കാരുടെ പക്കല്‍ മാത്രമേ ഇപ്പോള്‍ പടക്കം സ്റ്റോക്കുള്ളൂ. ചെറുകിട മൊത്തവ്യാപാരികളും ചില്ലറവില്‍പനക്കാരും ഡിസംബര്‍ ആദ്യമാണ് പടക്കം വാങ്ങുന്നത്.

അപ്രതീക്ഷിതമായി ഉണ്ടായ തമിഴ്‌നാട് കലാപംമൂലം വ്യാപാരികള്‍ക്ക് തമിഴ്‌നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. ഹൈറേഞ്ച് മേഖലയിലാണ് ഇതുമൂലം പടക്കത്തിന് ഏറെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. മലയാളികളുടെ ഇത്തവണത്തേ ക്രിസ്മസ് ആഘോഷത്തിന് കരിമരുന്നിന്റെ അകമ്പടി ഏറെ കുറയും. അതോടൊപ്പം തമിഴ്‌നാടിന് കോടികളുടെ വ്യാപാരനഷ്ടവും ഉണ്ടാകും.