ചെയര്‍മാന്‍സ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് സമനില

single-img
21 December 2011

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഓസ്‌ട്രേലിയന്‍ ചെയര്‍മാന്‍സ് ഇലവനെതിരെ നടന്ന ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് സമനില. 215/7 എന്ന നിലയില്‍ ചെയര്‍മാന്‍സ് ഇലവന്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

30 ഓവറില്‍ 145 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെയര്‍മാന്‍സ് ഇലവന്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സേവാഗും(8) രഹാനെയും(0)നിരാശപ്പെടുത്തിയപ്പോള്‍ ഗംഭീര്‍(42), രോഹിത് ശര്‍മ(38) എന്നിവര്‍ പുറത്താകാതെ നിന്നു.

ചെയര്‍മാന്‍സ് ഇലവന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് ടെസ്റ്റ് ടീം അംഗങ്ങളായ ഉസ്മാന്‍ ക്വവാജ(56) അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ഫിലിപ്പ് ഹ്യൂസ് 42 റണ്‍സ് നേടി. ഇന്ത്യക്കായി ഇഷാന്ത് ശര്‍മയും നാലോവര്‍ ബൗള്‍ ചെയ്തു. 26നാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.