നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്ക് കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

single-img
20 December 2011

നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ തമിഴ്‌നാട് ബസിനു നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെയാണ് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനു നേര്‍ക്ക് കല്ലേറുണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കല്ലേറ് നടത്തിയതെന്ന് ഡ്രൈവര്‍ ജോണ്‍ ബെനഡിക്ട് രാജ് പോലീസിനോട് പറഞ്ഞു. ജോണിന് പരിക്കേറ്റിട്ടുണ്ട്. സോഡാക്കുപ്പികളും കല്ലുകളും ബസിന്റെ മുന്‍വശത്തെ ഗ്ലാസ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.