അര്‍ജന്റീനന്‍ മന്ത്രി ജീവനൊടുക്കി

single-img
20 December 2011

ബ്യൂണോസ്‌ഐറിസ്: അര്‍ജന്റീനന്‍ വിദേശവ്യാപാരവകുപ്പ് സഹമന്ത്രി ഇവാന്‍ ഹെയ്ന്‍ ജീവനൊടുക്കി. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്‌ടെവീഡിയോയില്‍ നടക്കുന്ന മെര്‍കോസര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മോണ്‌ടെവീഡിയോയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയാണ് ഹെയ്‌നിനെ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. 33 കാരനായ ഹെയ്ന്‍, പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്‌നര്‍ സര്‍ക്കാരിലെ പുത്തന്‍ താരോദയമായിരുന്നു. ഹെയ്‌നിന്റെ മരണത്തില്‍ കിര്‍ച്ച്‌നര്‍ അഗാധദു:ഖം രേഖപ്പെടുത്തി. ഹെയ്‌നിന്റെ ആകസ്മിക മരണം തെക്കേ അമേരിക്കന്‍ നേതാക്കളില്‍ ഞെട്ടല്‍ പടര്‍ത്തിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉറുഗ്വെ പോലീസ് വക്താവ് ജോസ് ലൂയിസ് റോള്‍ഡന്‍ അറിയിച്ചു. സാമ്പത്തിക വിദഗ്ധനും മുന്‍ വിദ്യാര്‍ഥി നേതാവുമായ ഹെയ്ന്‍, ഒക്‌ടോബറിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് മന്ത്രിസഭയില്‍ അംഗമായത്.