ചിദംബരത്തിന്റെ മുല്ലപ്പെരിയാര്‍ പ്രസ്താവനയില്‍ രാജ്യസഭയില്‍ ഇന്നും പ്രതിഷേധം

single-img
20 December 2011

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിമന്ത്രി പി. ചിദംബരം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരേ രാജ്യസഭയില്‍ ഇന്നും പ്രതിഷേധം. ഇടത് എംപിമാരായ ടി.എന്‍. സീമ, എം.പി. അച്യുതന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരാണ് ചിദംബരത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചത്.

പ്രസ്താവനയുടെ ഒരു ഭാഗം മാത്രമേ ചിദംബരം പിന്‍വലിച്ചിട്ടുള്ളുവെന്ന് ആരോപിച്ച് എംപിമാര്‍ നടുത്തളത്തിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തു. ഇന്നലെയും ഇവര്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു. പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കിയിരുന്നു. ഇത് പരിഗണിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇന്നും പ്രതിഷേധമുയര്‍ത്തിയത്.