ജലനിരപ്പ് 136 അടിയിൽ നിലനിർത്തണം സുപ്രീം കോടതി

single-img
13 December 2011

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.ജലനിരപ്പ് കുറയ്ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് കോടതി.

കേരളത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് കോടതി പറഞ്ഞു.അതേസമയം തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ ദുരുപയോഗം ചെയ്തതിനെയാണു കോടതി വിമർശിച്ചത്.