മുല്ലപ്പെരിയാർ മേധാ പട്കർ കേരളത്തിനൊപ്പം

single-img
12 December 2011

കേരളത്തിന്റെ സുരക്ഷയ്ക്കും തമിഴ്‌നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മേധ പട്കര്‍.ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു മേധ പട്കര്‍. ഒരുവശത്തു കൃഷിചെയ്യുക എന്നതിനെക്കാളുപരി മനുഷ്യജീവനാണു പ്രധാനമെന്നതാണു വലുതായി കാണേണ്ടത്. സൂനാമിയില്‍ ഭയന്ന തമിഴ്നാടിന് മുല്ലപ്പെരിയാര്‍ ഭീതി മനസ്സിലാക്കാവുന്നതെയുള്ളൂ. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഒന്നാം പരിഗണന നല്‍കിയും തമിഴ്നാടിന്‍െറ ആവശ്യങ്ങളത്രയും കണക്കിലെടുത്തും പ്രശ്നം പരിഹരിക്കണം. ശരിയായ മാര്‍ഗം നേരിട്ടുള്ള ചര്‍ച്ചയിലൂടെ കണ്ടെത്തണം. ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് വിട്ടുനില്‍ക്കരുത്. മേധയുടെ സന്ദര്‍ശനം സമരപന്തലില്‍ ആവേശം പകര്‍ന്നു.പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പെരിയാറ്റിലെ സമരപ്പന്തലില്‍ സാജുപോള്‍ എം.എല്‍.എ. നടത്തുന്ന ഉപവാസവും ചപ്പാത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തുന്ന നിരാഹാരവും തുടരുകയാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഇ.എം.ആഗസ്തി നടത്തുന്ന ഉപവാസം ആറുദിവസം പിന്നിട്ടു.