മലയാളികൾക്ക് നേരെയുള്ള അക്രമം തുടരുന്നു

single-img
11 December 2011

മുല്ലപ്പെരിയാർ വിഷയത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളികൾക്ക് നേരെയുള്ള അക്രമം തുടരുന്നു.ഈ സംഘം തമിഴ്‌നാട്‌ ധനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ ശെല്‍വത്തിനുനേരേയും ആക്രമണം നടത്തി.ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനെത്തിയ തമിഴ്ജനക്കൂട്ടത്തിന് നേരെ കുമളിയില്‍ ലാത്തിച്ചാര്‍ജ്. തമിഴ്‌നാട് പൊലീസാണ് ഇവര്‍ക്ക് നേരെ ലാത്തിവീശിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കുമളിയില്‍ പ്രതിഷേധിക്കാനെത്തിയ പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ ഇവിടെ തമിഴ്‌നാട് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ചെക്‌പോസ്റ്റിന് 50 മീറ്റര്‍ അകലെ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി.
സംസ്ഥാന പോലീസും കേന്ദ്രസേനയും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കുമളി ചെക്ക് പോസ്റ്റ് പോലീസ് അടച്ചതോടെ കൊല്ലം തേനി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു
ഗൂഡല്ലൂര്‍, ലോവര്‍ക്യാമ്പ്‌, വെട്ടുകാട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ ഇന്നലെ നിരവധി മലയാളികളാണു കൊള്ളയടിക്കപ്പെട്ടത്‌. കുമളി സ്വദേശിയായ ഡോക്‌ടറുടെ ലോവര്‍ ക്യാമ്പിലുള്ള 19 ഏക്കറിലെ ഏത്തവാഴയും പച്ചക്കറി കൃഷിയും വെട്ടിനശിപ്പിച്ചു. വൈകോ നേതൃത്വം നല്‍കുന്ന എം.ഡി.എം.കെയും എല്‍.ടി.ടി.ഇയും മാവോയിസ്‌റ്റ്, നക്‌സല്‍ സംഘടനകളും പ്രകടനത്തില്‍ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്‌.