മുല്ലപ്പെരിയാര്‍:ആശങ്കയുണ്ടെന്ന് ആന്റണി

single-img
10 December 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ തമിഴ്‌നാടിനോട്‌ കല്‍പ്പന നല്‍കാന്‍ കേന്ദ്രത്തിനാവില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹാരിക്കാനാകൂ. ഇതിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നും ആന്റണി പറഞ്ഞു.ചര്‍ച്ചയ്ക്കു തമിഴ്‌നാട് സമ്മതിക്കുന്നില്ലെന്നു കരുതി മനസുമടുത്തു പിന്‍വാങ്ങില്ല. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.സംഘര്‍ഷത്തിലേക്കോ രണ്ടു സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തിനു ഉലച്ചില്‍ തട്ടുന്ന രീതിയിലേക്കോ മാറരുത്‌. കേരളത്തിന്‌ ബംഗാള്‍ മോഡലില്‍ പ്രത്യേക സാമ്പത്തിക പാക്കേജ്‌ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും ആന്റണി പറഞ്ഞു