സാഫ് കപ്പ് ഫുട്ബാള്‍ : ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍

single-img
9 December 2011

സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. സെമിയില്‍ ഇന്ത്യ മാലിദ്വീപിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കി. അഫ്ഗാനിസ്ഥാന്‍, എക്സ്ട്രാ ടൈമിലേക്കു നീണ്ട കടുത്ത പോരാട്ടത്തില്‍ നേപ്പാളിനെ അതിജീവിച്ചു (1-0).

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യസെമിഫൈനലില്‍ ഇന്ത്യയും മാലദ്വീപും ഒപ്പത്തിനൊപ്പം പോരാടി. കാണികളുടെ പിന്തുണയോടെ കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്ത ഇന്ത്യ മൂന്നാം മിനിറ്റില്‍തന്നെ ഗോളിനടുത്തെത്തിയിരുന്നു.സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചപ്പോള്‍ ഗ്യാലറിക്ക് ആവേശം. 24ാം മിനിറ്റില്‍ സയിദ് റഹിം നബി ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഷാണ്‍വല്‍ ക്വാസിമിലൂടെ മാലിദ്വീപ് ഒപ്പം.
പക്ഷേ, 70ാം മിനിറ്റില്‍ ഛേത്രിയുടെ പെനല്‍റ്റി ഗോളിലൂടെ ഇന്ത്യ ലീഡെടുത്തു