എസ്.എം കൃഷ്ണയ്ക്കെതിരേ കേസ്

single-img
9 December 2011

അനധികൃത ഖനനത്തിന് കൂട്ടുനിന്നതിന്‍റെ പേരില്‍ എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ കേസ്. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കേസില്‍പ്പെട്ട മുന്‍മുഖ്യമന്ത്രിമാര്‍.മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെയും 10 ഉദ്യോഗസ്‌ഥരുടെയും നടപടി സംസ്‌ഥാന ഖജനാവിനു വന്‍ നഷ്‌ടമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ ഏബ്രഹാം ടി. ജോസഫ്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു ലോകായുക്‌തയുടെ നടപടി. അന്വേഷണം പൂര്‍ത്തിയാക്കി ജനുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ലോകായുക്ത കോടതി ജഡ്ജി എന്‍കെ സുധീന്ദ്ര റാവു ലോകായുക്ത എഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഖനന വിവാദത്തെതുടർന്ന് യെദ്യൂരപ്പയുടെ കസേര തെറിച്ചിരുന്നു