മലയാളികൾക്ക് നേരെ അക്രമം

single-img
8 December 2011

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ വീണ്ടും ആക്രമണം.കേരളത്തിൽ ത്അമിഴ്നാട്ടുകാർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്നുള്ള ചിലരുടെ വ്യാജപ്രചരണങ്ങളാണു അക്രമത്തിനു കാരണം.ഒരു ദേശിയ മാധ്യമത്തിലും ഇത്തരത്തിൽ കേരളത്തിൽ അക്രമം നടക്കുന്നെന്ന തരത്തിൽ വാർത്ത പുറത്തു വന്നിരുന്നു.ചെന്നൈയിലെ മലയാളി ക്ലബ്ബുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്