മുല്ലപ്പെരിയാര്‍: ലോക്‌സഭയില്‍ പി.ടി. തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

single-img
6 December 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഇടുക്കി എംപി പി.ടി. തോമസ് ആണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ ജോസ്. കെ. മാണി. എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച പ്രതിപക്ഷ ബഹളത്തില്‍ സഭ തടസപ്പെട്ടിരുന്നതിനാല്‍ ഇത് പരിഗണിച്ചിരുന്നില്ല.