അക്രമണസമരങ്ങളിൽ നിന്ന് പിന്മാറണം:മുഖ്യമന്ത്രി

single-img
5 December 2011

മുലപ്പെരിയാർ പ്രശ്നം പരിഹരിക്കാനുള്ള സുപ്രധാന നടപടികളും ചര്‍ച്ചകളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.തമിഴ്‌നാട് പോലീസധികൃതരുമായി ഡി.ജി.പി. തുടര്‍ച്ചയായി ബന്ധപ്പെട്ടുവരുന്നു. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്‌നാട് ഉറപ്പുനല്‍കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു