പത്തനാപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

single-img
27 October 2011

പത്തനാപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നു. പത്തനാപുരത്തു നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അച്യുതാനന്ദന് ഒരു രോഗമുണ്ട്. അതു ഞരമ്പുരോഗമാണ്. പ്രായമായപ്പോള്‍ അതു കാമഭ്രാന്തായെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.