ഐഎച്ച്ആര്‍ഡി ക്രമക്കേട്: അരുണ്‍കുമാറിന് എതിരേ നടപടി

single-img
26 October 2011

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സുബ്രഹ്മണ്യനെയും അഡീഷണല്‍ ഡയറക്ടറായ വി.എ.അരുണ്‍കുമാറിനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഐഎച്ച്ആര്‍ഡിയില്‍ ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം നടത്തിയ തെളിവെടുപ്പില്‍ ക്രമക്കേടുകള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ എ.ജിയുടെയും ധനകാര്യവകുപ്പിന്റെയും ശിപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പിന് ലഭിച്ചു. ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായ വി.എ.അരുണ്‍കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകനാണ്.

ഇരുവരുടെയും കാലത്തെ ഐഎച്ച്ആര്‍ഡിയിലെ ഫണ്ട് വിനിയോഗം, നിയമനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങളാണ് പരിശോധനയ്ക്ക് വിധോയമാക്കിയത്. ഇക്കാര്യങ്ങളില്‍ വന്‍ക്രമക്കേടുകളും അഴിമതിയും നടന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്.