ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി

single-img
24 October 2011

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രേഖാമൂലം നിയമസഭയെ അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനലിന്റെ ലേഖകനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് പാര്‍ട്ടിക്കാരും ബന്ധുക്കളും വിളിച്ചിട്ടുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.