ടു ജി കേസ്: പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ഇന്ന് വിധി പറയും

single-img
21 October 2011

ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രത്യേക കോടതി ഇന്നു വിധിപറയും. മുന്‍മന്ത്രി എ. രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങി പതിനേഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന, കൈക്കൂലി, ക്രിമിനല്‍ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ആരോപിച്ചിരിക്കുന്നത്.

രാജയ്‌ക്കെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. പ്രതികള്‍ക്കെതിരെ ഏതൊക്കെ കുറ്റങ്ങള്‍ചുമത്തണമെന്നതു സംബന്ധിച്ച് കോടതി തീരുമാനമെടുക്കുന്നതോടെ വിചാരണ നടപടികള്‍ക്കു തുടക്കമാവും. ടുജി പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്്‌നിയാണ് കേസില്‍വിധി പറയുന്നത്.