ജയിലുകളിലെ ഫോണ്‍വിളി: ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയം

single-img
20 October 2011

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളിയും തടവുകാരുടെ തീവ്രവാദ ബന്ധവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. ഇത് സംബന്ധിച്ച് ജയില്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

തടവുകാര്‍ വിദേശത്തേക്കു പോലും വിളിച്ചതായും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഉപഗ്രഹ ഫോണുകളില്‍ നിന്നും തടവുകാര്‍ക്ക് ഫോണ്‍കോളുകള്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തടവുകാരുടെ ഫോണ്‍വിളി ഗൗരവകരമായ വിഷയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോട്ടീസിന് മറുപടി പറയവേ പറഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്നും റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജു ഏബ്രഹാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.