പിതാവിനു ചിലവിനു നല്‍കുവാന്‍ ലിസിയോട് ജില്ലാ കളക്ടർ

single-img
20 October 2011

മൂവാറ്റുപുഴ: മുന്‍ സിനിമാ നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി പിതാവിന് ജീവനംശം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടു.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമപ്രകാരമാണ് കലക്ടറുടെ നടപടി. താന്‍ ദരിദ്രനാണെന്നും ജീവിക്കുവാന്‍ ആവശ്യമായ ചിലവിനു തരുവാന്‍ കോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. പ്രതിമാസം 5,500 രൂപ വീതം പിതാവിനു ചിലവിനു നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിപ്രകാരം ലിസി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് വര്‍ക്കി ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ കോടതി നിശ്ചയിച്ച 5,500 രൂപയ്ക പകരമായി 10,000 രൂപയായി ട്രിബ്യൂ‍ണല്‍ ഉയര്‍ത്തി.