കിരൺ ബേദിയും വിവാദത്തിൽ

single-img
20 October 2011

അഴിമതി വിരുദ്ധ പോരാട്ടവുമായി രംഗത്ത് വന്ന അണ്ണാ ഹസാരെ സംഘത്തിലെ കിരൺ ബേദിക്കെതിരെ പുതിയ വിവാദം.വിമാന ടിക്കറ്റിൽ കിരണ ബേദിക്ക് ലഭിക്കുന്ന ഇളവ് ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നു.എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനു ബേദിക്ക് 75 ശതമാനം ഇളവാണു ലഭിക്കുന്നത്.ഈ വാണു സെമിനാറുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനായി കിരണ ബേദി ഉപയോഗിച്ചിരുന്നത്.അതേ സമയം വിമാന ചിലവായി മുഴുവൻ തുകയും ബേദി സംഘാടകരിൽ നിന്ന് കൈപ്പറ്റുകയും ചെയ്തിരുന്നു എന്നാണു ആരോപണം.ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബിസിനസ്സ് ക്ലാസിന്റെ നിരക്ക് ഇപ്രകാരം ഈടാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അണ്ണ സംഘത്തിലെ വിള്ളലുകൾ മറ നീക്കി പുറത്ത് വന്നിരുന്നു,അതിനു പിന്നാലെ അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള ഹിന്ദ് സ്വരാജ് ട്രസ്റ്റിന്റെ സാമ്പത്തിക ഉറവിടം സി.ബി.ഐ. അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ അണ്ണാ ഹസാരെ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടീസും അയച്ചിരുന്നു.