ആധാരങ്ങളിലെ തട്ടിപ്പു തടയും: റവന്യൂ മന്ത്രി

single-img
20 October 2011

തിരുവനന്തപുരം: വസ്തുസംബന്ധമായ ആധാരങ്ങളിലെ തട്ടിപ്പും ബിനാമി ഇടപാടുകളും കൃഷ്ണമണിയുടെ ചിത്രം രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു തടയുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭൂരഹിതരായ 41,417 പട്ടികജാതി കുടുംബങ്ങളുണെ്ടന്ന് നിയമസഭയില്‍ ഇ.പി.ജയരാജനെ മന്ത്രി അറിയിച്ചു. ടാറ്റാ മാത്രമല്ല, അധികം ഭൂമി കൈവശം വച്ചിരിക്കുന്ന ആരായാലും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇ.എസ്. ബിജിമോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സണ്ണി ജോസഫ്, എ.കെ. ബാലന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, പാലോട് രവി എന്നിവരെ മന്ത്രി അറിയിച്ചു.