രാധാകൃഷ്ണ പിള്ളയെ തല്ലാൻ ജയരാജന്റെ ആഹ്വാനം

single-img
20 October 2011

കോഴിക്കോട് അസി കമീഷണര്‍ രാധാകൃഷ്ണപ്പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്നു എം.വി ജയരാജന്റെ ആഹ്വാനം.എസ്.എഫ്.ഐക്കാരോട് തല്ലാഹ്വാനം നടത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. എ.സി.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യവെയാണ്‌ ജയരാജന്‍ ഇക്കാര്യം പറഞ്ഞത്‌.ശുംഭൻ പ്രയോഗം നടത്തി വിവാദ നായകനായ ജയരാജൻ അതിനു പിന്നാലെയാണു വിദ്യാർഥികളോട് ആക്രമാസക്തരാകാൻ ആഹ്വാനം ചെയ്ത് കൊണ്ടുള്ള പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്