യെദിയൂരപ്പ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

single-img
17 October 2011

ബാംഗളൂര്‍: ഭൂമി കുംഭകോണ കേസില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടകാ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. യെദിയൂരപ്പയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

പ്രത്യേക ലോകായുക്ത കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച കോടതിയില്‍ കീഴടങ്ങിയ യെദിയൂരപ്പയെ പാരപ്പന അഗ്രഹാര ജയിലില്‍ അടച്ചുവെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.