ഹിസാര്‍ ഉപതിരഞ്ഞെടുപ്പ്: കുല്‍ദീപ് ബിഷ്‌ണോയി വിജയിച്ചു

single-img
17 October 2011

ഹിസാര്‍: ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 23617 വോട്ടുകള്‍ക്ക് വിജയിച്ചു. ഐ.എന്‍.എല്‍.ഡി നേതാവ് അജയ് ചൗട്ടാലയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയി ബിജെപി പിന്തുണയോടെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനമാണ് ഉപതിരഞ്ഞെടുപ്പിന് ദേശീയ ശ്രദ്ധ നല്‍കിയത്. തന്റെ വിജയത്തിനു ടീം അണ്ണയുടെ നിലപാടുകൾ സഹായിച്ചിട്ടില്ലെന്ന് വിജയിച്ച സ്ഥാനാർഥി കുല്‍ദീപ് ബിഷ്‌ണോയി പറഞ്ഞു