തെലുങ്കാന: ആന്ധ്രയില്‍ ഇന്ന് ബന്ദ്

single-img
16 October 2011

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ആന്ധ്രയില്‍ തെലുങ്കാന സംയുക്ത സമര സമിതി ഇന്ന് ബന്ദ് നടത്തും. തെലുങ്കാന വിഷയം രൂക്ഷമായതോടെ സമരസമിതി പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കി.

എന്നാല്‍ ബന്ദില്‍ നിന്നും വിട്ടു നില്‍ക്കുമെന്നു സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ആര്‍റ്റിസി) വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി ബോത് സ സത്യനാരായണയുമായി ആര്‍റ്റിസി എംപ്ലോയിസ് യൂണിയന്‍ ചര്‍ച്ച നടത്തിയിരുന്നു.