ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരും: ഹര്‍ഭജന്‍ സിംഗ്

single-img
16 October 2011

ചെന്നൈ: ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ചലഞ്ചേഴ്‌സ് ട്രോഫിയിലും ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യിലും മികച്ച പ്രകടനം ഹര്‍ഭജന്‍ കാഴ്ചവച്ചു. എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയതാണ് ഹര്‍ഭജന്റെ പുറത്താകലില്‍ കലാശിച്ചത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീമില്‍ ആര്‍. അശ്വിനും രാഹുല്‍ ശര്‍മയുമാണ് ഹര്‍ഭജനു പകരം സ്പിന്നര്‍ റോളില്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത്. ആദ്യ മത്സരത്തില്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.