കൊച്ചി മെട്രോ: ഒരു മാസത്തിനകം അംഗീകാരമെന്ന് ഇ.ശ്രീധരന്‍

single-img
15 October 2011

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ അന്തിമ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി ഇ.ശ്രീധരന്‍. കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതി രേഖയ്ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അംഗീകാരം നല്‍കിയെന്നും ശ്രീധരന്‍ അറിയിച്ചു.

കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കേണ്ട കാബിനറ്റ് നോട്ട് തയാറായിയെന്നും അന്തിമ അനുമതി ലഭിച്ച് മൂന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. 5146 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരിക്കുന്നത്.