മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; യെദിയൂരപ്പയെ അറസ്റ്റു ചെയ്യും

single-img
15 October 2011

ബാംഗളൂര്‍: ഭൂമി തട്ടിപ്പുകേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക ലോകായുക്ത കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയ കോടതി യെദിയൂരപ്പയ്‌ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. യെദിയൂരപ്പയെ അറസ്റ്റുചെയ്യാന്‍ ലോകായുക്ത ഡെപ്യൂട്ടി എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.