ഇന്ത്യക്കു വിജയത്തുടക്കം

single-img
15 October 2011

തുടർച്ചയായ പരാജയ പരമ്പരകൾക്ക് ശേഷം ഇന്ത്യക്ക് വിജയം.വെള്ളിയാഴ്ച ഉപ്പലിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 126 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ടോസ് നേടി ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 300 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഇംഗ്ലണ്ട് 36.1 ഓവറില്‍ 174 റണ്‍സിന് ഓള്‍ ഔട്ടായി. 70 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 87 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെയും 55 പന്തില്‍ 61 റണ്‍സെടുത്ത സുരേഷ് റെയനയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി . ധോനിയാണ് മാന്‍ ഓഫ് ദി മാച്ച്.അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരം 17 നു ഡല്‍ഹിയില്‍ നടക്കും.