ഓഹരി വിപണി നേട്ടത്തില്‍

single-img
13 October 2011

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 96.51 പോയന്തിന്റെ നേട്ടത്തോടെ 17054.90 എന്ന നിലയിലും നിഫ്റ്റി 27.55 പോയന്റിന്റെ നേട്ടത്തോടെ 5126.95 എന്ന നിലയിലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്.
വാര്‍ഷിക ലാഭത്തില്‍ 11 ശതമാനത്തിലേറെ ലാഭമുണ്ടാക്കുമെന്നുറപ്പായതോടെ ഇന്ത്യയിലെ രണ്ടാമത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഡോളറിന്റെ വിലയിലുള്ള വ്യത്യാസം ഇതേ നിലവാരത്തിലുള്ള രണ്ടാം പാദ സാമ്പത്തിക ഫലം മറ്റു കമ്പനികള്‍ക്കും സമ്മാനിക്കുമെന്ന വിശ്വാസം വിപ്രോ, ടിസിഎസ് കമ്പനികള്‍ക്കും അനുഗ്രഹമായി.