ഡ്രൈവറുടെ രേഖാചിത്രംതയാറാക്കി

single-img
13 October 2011

കൊട്ടാരക്കര ആര്‍.വി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിനെ ഇടിച്ചിട്ടെന്നു കരുതുന്ന വെള്ള മാരുതി ഓള്‍ട്ടോ കാറിന്‍റെ ഡ്രൈവറുടെ രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. കാറിനെ സംബന്ധിച്ചും ഡ്രൈവറെ സംബന്ധിച്ചും വിവരം കിട്ടിയതായി സൂചന.വാഹനം അധ്യാപകനെ ഇടിച്ചു തെറിപ്പിച്ചെന്ന നിഗമനത്തിലാണു അന്വേഷണ സംഘം ഇപ്പോൾ.അധ്യാപകന്‍ വാളകത്ത് എങ്ങനെ എത്തിയെന്നതു ദുരൂഹമായി തുടരുന്നു. കഴിഞ്ഞ ദിവസം കുമിളിയിലേക്കുള്ള ബസിലാണ് അധ്യാപകന്‍ എത്തിയതെന്നു പൊലീസ് വിലയിരുത്തിയിരുന്നു.ബസ് യാത്രകളുടെ ടിക്കറ്റുകള്‍ സൂക്ഷിക്കുന്ന സ്വഭാവം കൃഷ്ണകുമാറിനുണ്ട്. വാളകത്തു നിന്നു നിലമേലേക്കു പോയ ടിക്കറ്റ് അപകടത്തിനു ശേഷം കൃഷ്ണകുമാറിന്‍റെ പോക്കറ്റിലുണ്ടായിരുന്നു. എന്നാല്‍, തിരികെ വന്ന ടിക്കറ്റ് ഇല്ല. ഇതും സംശയങ്ങള്‍ക്കിട നല്‍കുന്നു. എന്നാൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.