സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം: ആരോഗ്യമന്ത്രി വിശദീകരണം തേടി

single-img
12 October 2011

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകവേ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രി ആടൂര്‍ പ്രകാശ് വിശദീകരണം തേടി. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഡോ. പ്രവീണ്‍ ലാലിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്.

പോസറ്റുമാര്‍ട്ടം രജിസ്റ്റര്‍ പ്രകാരം ഡോക്ടര്‍മാരായ ഉന്‍മേഷും രാജേന്ദ്രപ്രസാദുമാണ് സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയത്. പോസ്റ്റുമാര്‍ട്ടം നടത്തിയെന്ന അവകാശപ്പെടുന്ന ഡോ. ഷെര്‍ളി വാസു എത്തിയത് പോസ്റ്റുമാര്‍ട്ടം ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ വ്യത്യാസമില്ല.